എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

0

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഓമശ്ശേരി പടിഞ്ഞാറെതൊടുക, മുഹമ്മദ് റാഷിദ്(34), മുക്കം പറങ്ങോട്ടില്‍ വീട്ടില്‍ പി. മുസ്തഫ(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 3.88 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. വില്‍പന നടത്തി നേടിയ 91000 രൂപയും, എം.ഡി.എം.എ തൂക്കി തിട്ടപ്പെടുത്തുന്നതിനുള്ള പോക്കറ്റ് ത്രാസും, എം.ഡി.എം.എ നല്‍കുന്നതിനായുള്ള ട്രാന്‍സ്പരന്റ് പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൈനാട്ടി സ്റ്റൈലോ സ്പായില്‍ നിന്ന്് ഇവരെ പിടികൂടിയത്. വയനാട് ജില്ലകളിലേക്കെത്തുന്ന വിേനാദസഞ്ചാരികളെ വിവിധ ഹോംസ്റ്റേകളിലേക്ക്് എത്തിക്കുന്ന ജോലിയുള്ള റാഷിദ് കസ്റ്റമേഴ്സിന് ആവശ്യമെങ്കില്‍ അടിവാരത്ത് പോയി എം.ഡി.എം.എ വാങ്ങി നല്‍കുന്നയാളാണ്. ഇവര്‍ക്ക് വേണ്ട അളവില്‍ തൂക്കി നല്‍കുന്നതിനാണ് ത്രാസ് ഇവര്‍ കൈവശം വെച്ചിരുന്നത്. തൂക്കിയ എം.ഡി.എം.എ നല്‍കുന്നതിനായുള്ള കവറുകളും കണ്ടെടുത്തു. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.

Leave A Reply

Your email address will not be published.

error: Content is protected !!