മീനങ്ങാടി 53 ലെ സ്വകാര്യ കൊക്കോ കളക്ഷന്‍ സെന്ററില്‍ മോഷണം നടത്തിയ കേസില്‍ കൊക്കോക്കുരു വില്‍പ്പനക്ക് സഹായിച്ച 2 പേര്‍ പിടിയില്‍. ഓമശ്ശേരി രാരോത്ത് പാലാട്ട് മുഹമ്മദ് ഫജാസ് (25), കൊടുവള്ളി വാവാട് കതിരോട്ടില്‍ മുഹമ്മദ് ആഷിഖ് (33) എന്നിവരാണ് പിടിയിലായത്. 380 കിലോ കൊക്കോ കുരുവാണ് സംഘം മോഷ്ടിച്ചത്.
മോഷണം നടത്തിയ പ്രധാന പ്രതിയും സഹായികളും ഒളിവിലാണ് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 23 നാണ് പൂട്ട് തകര്‍ത്ത് 380 കിലോയോളം വരുന്ന കൊക്കോ കുരു മോഷ്ടിച്ചത്. സ്ഥാപനത്തിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മുജുബായും സഹായികളും ആണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്. ചെണ്ണാളിയില്‍ വാടകക്ക് താമസിച്ചിരുന്ന മുജുബായും സഹായികളും ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് പറഞ്ഞു. തൊണ്ടിമുതല്‍ വില്‍പ്പന നടത്തിയവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വില്‍പ്പന നടത്തിയ താമരശ്ശേരിയിലെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ എസ് ഐ അബ്ദുറഹിമാന്‍, എസ് ഐ മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തിയിരുന്നു’