രാഹുലിന്റെ പരാമര്‍ശം പ്രകോപനപരം, മാപ്പ് പറയണം; കെ സുരേന്ദ്രന്‍

0

രാഹുല്‍ ഗാന്ധിയുടെ ലോക സഭയിലെ പരാമര്‍ശം ഹിന്ദുക്കളെ അപമാനിക്കുന്നതും പ്രകോപന പരവുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വിഷയത്തില്‍ രാഹുല്‍ ഗാന്ധി ലോക സഭയില്‍ പരസ്യമായി മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട് ഉപതെരെഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥി ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുക്കള്‍ അഹിംസയില്‍ വിശ്വസിക്കാത്തവരാണെന്നുള്ള പദപ്രയോഗം പ്രകോപനം ഉണ്ടാക്കാന്‍ ആസൂത്രിതമായി പറഞ്ഞതാണ്. നിരന്തരമായി കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആക്ഷേപം ഉന്നയിക്കുകയാണ്. ലോകത്തിനു മുന്നില്‍ രാജ്യത്തെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വേട്ടയാടപെടുന്നുവെന്നത് തെറ്റായ പ്രചരണമാണ്. വിഷയത്തില്‍ എ കെ ആന്റണി നിലപാട് വ്യക്തമാക്കണം എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!