നരേന്ദ്ര മോദിയുടെ ബി ടീമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി; രേവന്ദ് റെഡി

0

 

കെ സുരേന്ദ്രന്‍ ബി.ജെ.പിയുടെ പ്രസിഡന്റും പിണറായി വിജയന്‍ ആക്ടിങ് പ്രസിഡന്റുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നരേന്ദ്ര മോദിയുടെ ബി ടീം ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡി. യുഡിഎഫ് മാനന്തവാടിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന യോഗത്തില്‍് മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. റഷീദ് പടയന്‍ അധ്യക്ഷനായിരുന്നു. പി.കെ ജയ ലക്ഷ്മി, എന്‍ കെ വര്‍ഗ്ഗിസ് , എഎം. നിഷാന്ത്,പിവി.ജോര്‍ജജ് ,അസിസ്‌കോറോം,സില്‍വി തോമസ്, എന്നിവര്‍ സംസാരിച്ചു. യുത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലചന്ദ്രനാണ് രേവന്ദ് റെഡിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.

 

കേന്ദ്ര ഏജന്‍സികളെ ഭയന്ന് അഴിമതിക്കേസ്സുകളില്‍ നിന്ന് രക്ഷപെടാന്‍ പിണറായി വിജയന്‍ കേരളത്തില്‍ ബി.ജെ.പി. യുടെ ബി. ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മേപ്പാടിയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതു യോഗത്തില്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റാണെങ്കില്‍ വര്‍ക്കിങ്ങ് പ്രസിഡന്റായി പിണറായി വിജയനാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!