വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

0

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ബാലറ്റ് യൂണിറ്റുകള്‍, കണ്‍ട്രോള്‍ യൂണിറ്റുകള്‍, വിവിപാറ്റ് എന്നിവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഓരോ പോളിംഗ് ബൂത്തിലേക്കും അനുവദിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിലെ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 187, മാനന്തവാടി- 173, സുല്‍ത്താന്‍ ബത്തേരി- 216, ഏറനാട്- 165, വണ്ടൂര്‍-206, നിലമ്പൂര്‍- 202, തിരുവമ്പാടി – 178 എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ്/കണ്‍ട്രോള്‍ യൂണിറ്റ്/വി.വി.പാറ്റ് യൂണിറ്റുകള്‍ അലോട്ട് ചെയ്തത്.

നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളിലേക്കായി ആകെ 1327 ബാലറ്റ് യൂണിറ്റ്/ കണ്‍ട്രോള്‍ യൂണിറ്റ്/ വി.വി.പാറ്റ് യൂണിറ്റുകളാണ് അലോട്ട് ചെയ്തത്. ഇതു കൂടാതെ റിസര്‍വ്വായി ഓരോ നിയോജമണ്ഡലങ്ങളിലേക്കും 20 ശതമാനം ബാലറ്റ് യൂണിറ്റ്/ കണ്‍ട്രോള്‍ യൂണിറ്റുകളും 30 ശതമാനം വിവിപാറ്റ് യൂണിറ്റുകളും അധികമായും അലോട്ട് ചെയ്തിട്ടുണ്ട്.

റിസര്‍വ്വ് നല്‍കുന്ന ബാലറ്റ് യൂണിറ്റ്/കണ്‍ട്രോള്‍ യൂണിറ്റുകളുടെ എണ്ണം, റിസര്‍വ്വ് നല്‍കുന്ന വി.വി.പാറ്റ് യൂണിറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

1. കല്‍പ്പറ്റ – 54, 65
2. മാനന്തവാടി- 50, 60
3. സുല്‍ത്താന്‍ ബത്തേരി- 62, 75
4. ഏറനാട്- 30, 46
5. വണ്ടൂര്‍- 40, 60
6. നിലമ്പൂര്‍- 40, 60
7. തിരുവമ്പാടി മണ്ഡലം- 35 53

കളക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രീയയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, തെരഞ്ഞെടുപ്പ് ജനറല്‍ ഒബ്‌സര്‍വര്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, പോലീസ് ഒബ്സര്‍വര്‍ അശോക് കുമാര്‍ സിംഗ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, എ.സി.സി. നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ.ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!