ലോക്‌സഭാതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറുന്നതായി ലീസ് കര്‍ഷക സമര സമിതി ഭാരവാഹികള്‍. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലും, വയനാട്ടിലെ ലീസ് കര്‍ഷകര്‍കരുടെ പ്രശ്‌നപരിഹാരത്തിന് സമരസമിതിക്ക് ഒപ്പം നിന്ന് വേണ്ട പരിഹാര നടപടികള്‍ ചെയ്യുമെന്ന് രാഷ്ട്രീയനേതാക്കന്‍മാരില്‍ നിന്നും ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്, സി പി ഐ , ബിജെപി നേതാക്കളാണ് കര്‍ഷക സമരസമിതിയുമായി ചര്‍ച്ച നടത്തിയതെന്നും വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന അലംബാവത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരസമിതിയുടെ നേതൃത്വത്തില്‍ ലീസ് കര്‍ഷകര്‍ വോട്ടു ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.