നടവയല്‍ കയ്യാല മുക്കിലും നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്കിലും കാട്ടാന ആക്രമണം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിട്ടു.കയ്യാല മുക്കില്‍ ഗേറ്റും കൃഷിയിടത്തിലെ വേലിയും ആനകള്‍ തകര്‍ത്തു.ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. നെയ്ക്കുപ്പ കാടപറമ്പില്‍ ജോസിന്റെ ബൈക്കാണ് ആന മറിച്ചിട്ടത്. ചീങ്ങോട്
കയ്യാല മുക്കില്‍ ഇറങ്ങിയ കാട്ടാനകള്‍ മാധവത്ത് ജോസ് , മിഥുന്‍ എന്നിവരുടെ കൃഷിയിടത്തിലെ വേലിയും ഗേറ്റും തകര്‍ത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു
കാട്ടാന തിരികെ കാട്ടിലേക്ക് തിരിച്ച് പോവും വഴിയാണ് വീട്ടുമുറ്റത്തെ ബൈക്ക് തട്ടിയിട്ടത്. ചീങ്ങോട്
കയ്യാല മുക്കില്‍ ഇറങ്ങിയ കാട്ടാനകള്‍ മാധവത്ത് ജോസ് , മിഥുന്‍ എന്നിവരുടെ കൃഷിയിടത്തിലെ വേലിയും ഗേറ്റും തകര്‍ത്ത് വ്യാപകമായി കൃഷിയും നശിപ്പിച്ചു
കേണിച്ചിറ അയനിമല മുതല്‍ നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്ക് വരെ അതി രൂക്ഷമായ ആന ശല്യമാണ് അനുഭവിക്കുന്നത് കൃഷി വകുപ്പ് നടപ്പിലാക്കുന്ന തൂക്ക് ഫെന്‍സിംങ് പദ്ധതി ഇത് വരെ വെളിച്ചം കണ്ടിട്ടില്ലന്ന് കര്‍ഷകര്‍ പറഞ്ഞു അനുദിനം
നാട്ടിലിറങ്ങുന്ന കാട്ടാനകളെ ഭയന്ന് സൈ്വര ജീവിതം തകര്‍ന്നന്ന് നാട്ടുകാര്‍ പറഞ്ഞു ,വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം