വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി മറ്റന്നാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കല്‍പ്പറ്റ നഗരത്തില്‍ മറ്റന്നാള്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് പത്രിക സമര്‍പ്പണം എന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു.മണ്ഡലം , ബൂത്ത് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഏപ്രില്‍ 3 ന് ബുധനാഴ്ച 12 മണിക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.പത്രിക സമരപ്പണത്തിന് മുമ്പായി കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിക്കും.
കെ.പി.സി.സി.പ്രസിഡണ്ട് കെ സുധാകരന്‍ ,പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല , അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുമെന്ന് ഇവര്‍ പറഞ്ഞു. ഹെലികോപ്റ്ററില്‍ മൂപ്പൈനാട് പഞ്ചായത്ത് തലക്കല്‍ ഗ്രൗണ്ടിലിറങ്ങും. അവിടുന്ന് റോഡ് മുഖാന്തരം കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റിലേക്ക് എത്തിയ ശേഷം അവിടെ നിന്ന് റോഡ് ഷോ ആരംഭിക്കുംമാനന്തവാടി , ബത്തേരി മണ്ഡലങ്ങളില്‍ നിന്നുള്ള റോഡ് ഷോ കൈനാട്ടിയില്‍ നിന്ന് ആരംഭിക്കും മറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തും .
രണ്ട് റോഡ്‌ഷോയും ഒരുമിച്ച് കളക്ട്രേറ്റിന് മുമ്പില്‍ സമാപിച്ചശേഷമായിരിക്കും പ്രതിക സമര്‍പ്പിക്കുക…