കബനി നദിയില്‍ ജലനിരപ്പ് താഴുന്നു

0

കബനി നദിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത് .കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് ഇതിന് കാരണം. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കബനി നദിയില്‍ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കും.

ജില്ലയില്‍ പല ഭാഗങ്ങളിലും വേനല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ഒഴുകിയെത്തുന്ന വെള്ളം ബീച്ചനഹള്ളി ഡാമില്‍ നിന്നും വെള്ളം കുടുതല്‍ തുറന്ന് കൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കബനി നദിയില്‍ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കും. ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിയാതെ കബനി കുടിവെള്ള പദ്ധതി ദോഷകരമാകുമെന്ന ആശങ്കയിലാണ്.കബനി നദിയില്‍ ജലനിലവാരം കുത്തനെ താഴ്ന്നതോടെ പുഴ പാറക്കെട്ടുകള്‍ മാത്രമായ അവസ്ഥയാണ് മുന്‍കാലങ്ങളില്‍ പുഴയില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ കബനി നദിക്ക് കുറുകെ തടയണ നിര്‍മ്മിച്ചിരുന്നു.എന്നാല്‍ ഇത്തവണ തടയണ നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കനത്ത ചൂടില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!