വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥന്‍ പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കാന്‍ ഇടപെട്ട വി.സിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.ഷീബയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. പുതുതായി ചുമതലയെടുത്ത വി.സി. ഡോ.കെ.എസ്.അനിലാണ് നടപടി സ്വീകരിച്ചത്.
സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവത്തില്‍ പങ്കിലെന്ന് കാട്ടി 31 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ കോളജ് ആന്റി റാഗിങ്ങ് കമ്മിറ്റി നല്‍കിയ സസ്‌പെന്‍ഷന്നെതിരെ മുന്‍ വി.സിക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഇവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ വി.സി. നല്‍കിയ കുറിപ്പിന്റെ മറവില്‍ സമാന നടപടി നേരിടുന്ന സീനിയര്‍ വിദ്യാര്‍ഥികളായ ഷീബയുടെ മകന്റെയും കൂട്ടുകാരന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഡീനിന് നിര്‍ദേശം നല്‍കിയതാണ് വിവാദമായത്. സീനിയര്‍ വിദ്യാര്‍ഥികളുടെ നടപടി ചട്ടവിരുദ്ധമായി ഒഴിവാക്കാന്‍ ഷീബ ഇടപെട്ടു എന്നാണ് കണ്ടെത്തല്‍. വി.സിയുടെ ഓഫീസ് ജീവനക്കാരായിരുന്ന മറ്റ് 5 പേരെയും മാറ്റി നിയമിച്ചിട്ടുണ്ട്. ഭരണസൗകാര്യാഥമാണ് മാറ്റങ്ങള്‍ എന്നാണ് വിശദീകരണം.