സമാധാനം കൈവരിക്കലാണ് ഒരോ ഈസ്റ്ററിന്റെയും ഓര്‍മ്മപ്പെടുത്തലെന്ന് ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം
യേശു അരുള്‍ ചെയ്ത സമാധാനം കൈവരിക്കലാണ് ഒരോ ഈസ്റ്ററിന്റെയും ഓര്‍മ്മപ്പെടുത്തലെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. കണിയാരം കത്തീഡ്രല്‍ പള്ളിയില്‍ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാധനവും സന്തോഷവും പ്രതിനിധാനം ചെയ്യുന്നതായിരിക്കണം ഈസ്റ്റര്‍ ദിനമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വികാരി സോണി വാഴക്കാലയില്‍ സഹകാര്‍മികത്വം വഹിച്ചു. താലൂക്കിലെ വിവിധ ഇടവകളിലും ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനയും ചടങ്ങുകളും നടന്നു.