വള്ളിയൂര്‍ക്കാവ് മഹോത്സവം: പഴുതടച്ച സുരക്ഷ ഒരുക്കാന്‍ പൊലീസ്
വള്ളിയൂര്‍ക്കാവ് ആറാട്ട് ഉത്സവത്തിന്റെ സമാപനത്തില്‍ പഴുതടച്ച സുരക്ഷ ഒരുക്കാന്‍ പൊലീസ്. മാനന്തവാടി ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍.ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 300ല്‍ ഏറെ സോനാംഗങ്ങളുടെ സേവനം വള്ളിയൂര്‍ക്കാവില്‍ ഒരുക്കിയിട്ടുണ്ട്. 250ല്‍ ഏറെ സിസിടിവി ക്യാമറകളും പോലീസ് നിരിക്ഷിക്കുന്നുണ്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകം മേഖലകളായിത്തിരിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്.ഡിവൈഎസ്പി പി.പി ബിജുരാജ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.