പൂക്കോട് വെറ്റിനറി കോളേജില്‍ മരിച്ച സിദ്ധാര്‍ത്ഥനെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് നാലു പേരാണെന്ന് പോലീസ്.
മാനന്തവാടി കണിയാരം സ്വദേശി കെ അരുണ്‍,മാനന്തവാടി ക്ലബ്ബ് കുന്ന് സ്വദേശി അമല്‍ ഇഹ്‌സാന്‍, കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍,ആര്‍എസ് കാശിനാഥന്‍ എന്നിവരാണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ചത്. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന 18 പ്രതികള്‍ക്കെതിരെയും ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.
സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു,എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ജില്ലയില്‍ പ്രതിഷേധദിനം ആചരിക്കുകയാണ്.
പ്രതികളെ കഴിഞ്ഞദിവസം കോളേജിലെ ഹോസ്റ്റലിലും, മര്‍ദ്ദനത്തിനിടയാക്കിയ കുന്നിന്‍ മുകളിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതികളില്‍ ചിലര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം പോലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന 18 പ്രതികള്‍ക്കെതിരെയും ക്രിമിനല്‍ ഗൂഢാലോചനാകുറ്റം ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.
അതിനിടെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വെറ്റിനറി സര്‍വകലാശാല അഞ്ചുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഈ മാസം 10 വരെ റെഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു.
അതിനിടെ, വെറ്ററിനറി സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു,എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് ജില്ലയില്‍ പ്രതിഷേധദിനം ആചരിക്കും. വധാശമം അടക്കമുള്ള വകുപ്പുകള്‍ ചുമത്താതെ പൊലീസ് പ്രതികളെ രക്ഷപ്പെടുത്താനുള്ള പഴുതുകളൊരുക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.