മുള്ളന്‍കൊല്ലി ടൗണില്‍ വീണ്ടും കടുവയിറങ്ങി.

0

ടൗണിലെ കടകള്‍ക്ക് പിന്നിലുള്ള തട്ടാന്‍പറമ്പില്‍ കുര്യന്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്ന പനീര്‍ ഉടന്‍തന്നെ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനക്കിടെ കൃഷിയിടത്തില്‍ കാട്ടുപന്നികളെ കണ്ടെത്തി. കടുവയിറങ്ങിയതറിഞ്ഞ് മുള്ളന്‍കൊല്ലി ടൗണില്‍ ആളുകള്‍ സംഘടിച്ചതോടെ പുല്പള്ളിയില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്നും 500 മീറ്റര്‍ മാറി കഴിഞ്ഞ ഞായറാഴ്ച കാക്കനാട് തോമസിന്റെ മൂരിക്കിടാവിനെ കടുവ കൊന്നുതിന്നിരുന്നു. തുടര്‍ന്ന് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വടാനക്കവലയില്‍ നിന്നും കടുവയെ പിടികൂടിയതോടെ കടുവാ ശല്യത്തിന് പരിഹാരമായെന്ന് ഇരിക്കെയാണ് വീണ്ടും കടുവയെ ജനവാസ മേഖലയില്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!