നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്; അജിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ഗാന്ധി
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് രാഹുല്‍ഗാന്ധി എംപി സന്ദര്‍ശിച്ചു.കുടുംബത്തിനു എല്ലാ പിന്തുണയും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.രാവിലെ 7.35ഓടെയാണ് രാഹുല്‍ അജിയുടെ വീട്ടിലെത്തിയത്.
അജിയുടെ മക്കള്‍ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55ഓടെ ഇറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായില്ല.അജിയുടെ അച്ഛന്‍ ജോസഫ്, അമ്മ എല്‍സി ഭാര്യ ഷീബ , മക്കളോടും മറ്റു കുടുംബാംഗങ്ങളോടും രാഹുല്‍ഗാന്ധി സംസാരിച്ചു.