തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞ സംഭവം: വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു

0

തണ്ണീര്‍ക്കൊമ്പന്‍ ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച അംഗ വിദഗ്ധ സമിതി മാനന്തവാടിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്‍ തലവനായ സമിതിയാണ് അന്വേഷണം നടത്തുന്നത്,

ബന്ദിപൂര്‍ ടൈഗര്‍ റിസര്‍വയറില്‍ നിന്നും കഴിഞ്ഞ മാസം റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ വിട്ടയച്ച ശേഷം ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബന്ദിപൂര്‍ ഉള്‍വനമേഖലയില്‍ തുറന്ന് വിടാനായിരുന്നു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫെബ്രുവരി 2 ന് ഉത്തരവ് നല്‍കിയിരുന്നത്, എന്നാല്‍ ബന്ദിപൂരിലെത്തിച്ച കൊമ്പന്‍ 3 ന് പുലര്‍ച്ചെ ചെരിയുകയായിരുന്നു, കാട്ടാനയുടെ മരണം സംഭവിക്കാനിടയായ സാഹചര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയെ നിയോഗിച്ചത്, മാനന്തവാടിയിലെത്തിയ സംഘം നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു, തണ്ണീര്‍ കൊമ്പനെ മയക്ക് വെടിവെച്ച വാഴതോട്ടവും സംഘം സന്ദര്‍ശിക്കുകയും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും, ദക്ഷിണ മേഖല ഇന്‍സ്‌പെകക്ഷന്‍ ആന്റ് ഇവാലുവേഷന്‍ കണ്‍സര്‍വേറ്റര്‍ നീതു ലക്ഷ്മി, തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അസി: വെറ്റിനറി ഓഫീസര്‍ ഡോ: ആര്‍ രാജ്, മലബാര്‍ അവയര്‍നസ് ആന്റ് റെസ്‌ക്യു ഫോര്‍ വൈല്‍ഡ് ലൈഫ് സെക്രട്ടറി, ഡോ: റോഷ് നാഥ് രമേശ്, മുന്‍ സ്‌പെഷ്യല്‍ ഗവ: പ്ലിഡര്‍ ( വനം) കോഴിക്കോട് അഡ്വ: എല്‍ നമശിവായന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍ കേരളം രൂപീകരിച്ച അഞ്ചംഗം വിദഗ്ധ സമിതി തണ്ണീര്‍ കൊമ്പന്‍ ദൗത്യം
വിശദമായി വിലയിരുത്തി, ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും

 

Leave A Reply

Your email address will not be published.

error: Content is protected !!