ബത്തേരി-പനമരം റോഡില്‍ ഇന്ന് രാവിലെ താഴേ അരിവയലിലാണ് അപകടം. പനമരം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് അതേ ദിശയില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ദോസ്ത് പിക്കപ്പ് വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദോസ്ത് വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് തൊട്ടടുത്തെ വീട്ടിലേക്ക് ഇടിച്ചു കയറി ഭിത്തി തകര്‍ന്നു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും ഇടിച്ച് തെറുപ്പിച്ചു. അപകടത്തില്‍ ദോസ്ത് വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.