കെഎസ്ടിഎ ജില്ലാസമ്മേളനം

0

മലയാളികളുടെ മാതൃഭൂമിയെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ സുപ്രധാനപങ്കുവഹിച്ചത് 1957ല്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ്് ഭരണം കൊണ്ടുവന്ന വിദ്യാഭ്യാസനിയമവും ഭൂപരിഷ്‌ക്കരണ നിയമവുമാണെന്ന് മുന്‍ എം.എല്‍.എ എം.വി ജയരാജന്‍. ഈ രണ്ടുനിയമത്തിലൂടെ മലയാളിയെ അഭിമാനിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി അധ്യാപക ഭവനില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 33-ാംമത് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്നമുദ്രാവാക്യമുയര്‍ത്തി നടത്തുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വയനാട്ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തെകുറിച്ച് എം.വി ജയരാജന്‍ സംസാരിച്ചത്. നവകേരള നിര്‍മ്മിതിയുടെ ഭാഗമായാണ് സെക്കണ്ടറിതലംവരെയുള്ള വിദ്യാഭ്യാസം വന്‍പുരോഗതി കൈവരിച്ചത്. ഈ ഉന്നതിക്ക് കാരണം ഇടുപക്ഷത്തിന്റെ ഭരണമാണ്. ഇടതുപക്ഷമല്ലാതെ മറ്റൊരു പക്ഷവും കേരളത്തിലോ പുറത്തോ വിദ്യാഭ്യാസത്തിന് ഇത്രമാത്രം പ്രധാന്യം നല്‍കിയിട്ടില്ല. ബഡ്ജറ്റില്‍ മറ്റുള്ളവര്‍ വകയിരുത്തുന്ന തുകപരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വര്‍ത്തമാനകാലഘട്ടത്തില്‍ വിദ്യാഭ്യാസ മേഖല അഭിമുഖീരിക്കുന്ന പ്രശ്നങ്ങള്‍ നമ്മുടെ ഗൗരവമായ ചിന്തയില്‍ ഉയര്‍ന്നുവരണമെന്നും വിദ്യാവിഹീനമായ സമൂഹത്തെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാപ്രസിഡന്റ് കെ.ടി വിനോദന്‍ അധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് ഗുരുകാരുണ്യ എന്‍ഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്തു. കെ. രാഘവന്‍, പി. ജെ ബിനേഷ്, പി. എ ഗോപാലകൃഷ്ണന്‍, വില്‍സണ്‍ തോമസ്, ടി.കെ അബ്ദുള്‍ ഗഫൂര്‍, പി.ആര്‍ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധിസമ്മേളനത്തില്‍ 193 പ്രതിനിധികളാണ് പങ്കെടുത്തത്.സമ്മേളനം നാളെ സമാപിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!