താമരശ്ശേരി ചുരത്തില്‍ കടുവ. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. ഹൈവേ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ലോറി ഡ്രൈവറാണ് കടുവയെ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തക്ക് പോയി.ലക്കിടിയിലെ വനത്തില്‍നിന്നായിരിക്കാം ഒമ്പതാം വളവിലേക്ക് കടുവ വന്നതെന്നാണ് കരുതുന്നത്. കടുവ ചുരത്തിലെ ഏതെങ്കിലും ഭാഗത്ത് വീണ്ടും എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാത്രിയില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.