ലഭിച്ച അവസരത്തിൽ തകർത്താടി ഗോത്ര വിദ്യാർത്ഥികൾ. ശ്രദ്ദേയമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഗോത്ര ഫെസ്റ്റ്.
ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും ഗോത്ര വിദ്യാർത്ഥികൾക്കായാണ് ഗോത്ര ഫെസ്റ്റ് കുമ്പളേരി സ്കൂളിൽ നടന്നത്.
അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ 3 ഹൈസ്കൂൾ ഉൾപ്പടെ 11 സ്കൂളുകളിലെ ഗോത്രവിദ്യാർത്ഥികളാണ് കുമ്പളേരി ചീങ്ങേരി സെൻറ് മേരീസ് എ.യു പി.സ്കൂളിൽ നടന്ന ഗോത്ര ഫെസ്റ്റിൽ പങ്കെടുത്തത്.തുടികൊട്ട്, കമ്പള നാട്ടി, വട്ടകളി, തുടങ്ങി ഗോത്രകലകളുമായി വേദിയിൽ വിദ്യാർത്ഥികൾ നിറഞ്ഞാടുകയായിരുന്നു…..
തനത് കലകൾ പുതു തലമുറയിൽ നിലനിർത്താനും, ഗോത്രവർഗ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും, അവരെ മുഖ്യധാരയിലെത്തിച്ച് പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും കൂടിയാണ് ഗോത്ര ഫെസ്റ്റ് നടത്തിയത്. ഗോത്ര ഫെസ്റ്റിനോടനുബന്ധിച്ച് വിഭവങ്ങൾ, ഉപകരണങ്ങൾ, പണിയായുധങ്ങള്‍, തുടങ്ങിയവയുടെ പ്രദർശനവും നടന്നു.