ആദിത്യ പൊങ്കാല സമര്‍പ്പണം
വെള്ളമുണ്ട കരുവണശ്ശേരി സാള ഗ്രാമ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പണം നടന്നു.പൊങ്കാല സമര്‍പ്പണത്തിന് നിരവധി ഭക്തജനങ്ങളാണ് എത്തിയത്.ദോഷ പരിഹാരങ്ങള്‍ക്കും, പ്രശ്‌നപരിഹാരങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് സൂര്യഭഗവാന് പൊങ്കാല ഭക്തജനങ്ങള്‍ അര്‍പ്പിക്കുന്നത്. വേദശില ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമിജി തപസ്യാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മത്വത്തിലായിരുന്നു പൊങ്കാല.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംഒരുപോലെ. പൊങ്കാല അര്‍പ്പിക്കാം എന്ന പ്രത്യേകതയും ആദിത്യ പൊങ്കാലയ്ക്ക് ഉണ്ട്. കേരളത്തില്‍ തന്നെ അപൂര്‍വമായി നടക്കാറുള്ളതും ജില്ലയില്‍ ആദ്യമായി നടന്ന പൊങ്കാല സമര്‍പ്പണത്തിനും മറ്റു ചടങ്ങുകള്‍ക്കും നൂറുകണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്.വേദശില ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമിജി തപസ്യാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മത്വത്തിലാണ് പൊങ്കാല സമര്‍പ്പണം നടന്നത്. പൊങ്കാല സമര്‍പ്പണം ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമന്‍ ഉദ്ഘാടനം ചെയ്തു, ക്ഷേത്രം പ്രസിഡണ്ട് അച്ചപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ചന്ദ്രന്‍, ക്ഷേത്രം സെക്രട്ടറി വെള്ളന്‍, സന്തോഷ്, ചന്തു ചുള്ളിയോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഇനി വരുന്ന എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചകളില്‍ ക്ഷേത്രത്തില്‍ ആദിത്യ പൊങ്കാല സമര്‍പ്പണം നടക്കും,