എക്സൈസ് വാഹനം കാട്ടാന കുത്തി നശിപ്പിച്ചു
എക്സൈസ് വാഹനം കാട്ടാന കുത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് ആന നശിപ്പിച്ചത്. ഇന്ന് രാത്രി എട്ടോടെ കാട്ടിക്കുളം – ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു സംഭവം. എക്സൈസ് ഉദ്യോഗസ്ഥര്‍ ബാവലിയില്‍ നിന്ന് ജോലി കഴിഞ്ഞ് മാനന്തവാടിയിലെക്ക് തിരികെ വരുമ്പോള്‍ വഴിയരികില്‍നിന്ന് ഓടിയെത്തിയ ആന വാഹനത്തിന്റെ മുന്‍ഭാഗം കുത്തിപ്പൊളിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ ഒച്ച വച്ചപ്പോള്‍ ആന ആക്രമണത്തില്‍ നിന്നും പിന്‍ന്മാറി വനത്തിലേക്ക് കയറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം, പ്രിന്‍സ്, ചന്ദ്രന്‍എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ സജിയാണ് വാഹനം ഓടിച്ചത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ വര്‍ഷം തെറ്റ് റോഡില്‍ വച്ചും ഇതേ വാഹനം കാട്ടാന ആക്രമിച്ചിരുന്നു.