ജില്ലാ അറിയിപ്പുകള്‍
റാബീസ് വാക്‌സിനേഷന്‍ ക്യാമ്പ്
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പേവിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി റാബീസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ നടക്കും. ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ വളര്‍ത്തു പൂച്ചകളെയും നായകളെയും കൊണ്ടുവരണമെന്ന് മേപ്പാടി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
മന്ദഹാസം പദ്ധതി; അപേക്ഷ ക്ഷണിച്ചു
മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യത്രിമ ദന്തനിര വച്ച് നല്‍കുന്നതിന് ധനസഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസ്സ് കഴിഞ്ഞ ദാരിദ്രരേഖയക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ സാമൂഹ്യ നീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന നല്‍കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും swd.kerala.gov.in ലോ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍:04936 205307.
ക്വട്ടേഷന്‍ ക്ഷണിച്ചു
വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി 1 വര്‍ഷ കാലയളവിലേക്ക് 4 വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 800 കിലോമീറ്റര്‍ ഓടുന്നതിന് പ്രതീക്ഷിക്കുന്ന മാസവാടക സംബന്ധിച്ച ക്വട്ടേഷന്‍ സെപ്റ്റംബര്‍ 23 ന് വൈകുന്നേരം 3 നകം കല്‍പ്പറ്റ കളക്ടറേറ്റില്‍ ലഭ്യമാക്കണം. ഫോണ്‍ 04936 202251.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഹോമിയോപ്പതി വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒന്നര വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 . ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലുമായി സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.ഫോണ്‍ : 04936 205949.
സഞ്ചരിക്കുന്ന ആതുരാലയം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം ഇന്ന് (ചൊവ്വ) കുരിശിങ്കല്‍ അംഗണ്‍വാടി രാവിലെ 9.30ന്, പാണ്ടിക്കടവ് വായനശാല ഉച്ചക്ക് 2ന്.
സഞ്ചരിക്കുന്ന മൃഗാശുപത്രി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ചൊവ്വ) പുതുശ്ശേരി ക്ഷീരസംഘം ഓഫീസ് രാവിലെ 10ന്, പാലേരി പാല്‍ സംഭരണ കേന്ദ്രംഉച്ചക്ക് 1 ന്.
പരീക്ഷാ തീയതി മാറ്റി
ജയില്‍ വകുപ്പില്‍ അസിസ്റ്റന്‍ഡ് പ്രിസണ്‍ ഓഫീസര്‍ ഫീമെയില്‍, അസിസ്റ്റന്‍ഡ് പ്രിസണ്‍ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 600/21, 173/21,174/21,175/21,274/21,531/21,680/21 തസ്തികയിലേക്കുള്ള തെരഞ്ഞടുപ്പിനായി കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സെന്റ് സേവ്യര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ട് പെരുവയല്‍, കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ട് ഈസ്റ്റ് ഹില്‍ എന്നിവിടങ്ങളില്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 16 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരിരിക അളവെടുപ്പ്, കായികക്ഷമതാപരീക്ഷ എന്നിവ ജില്ലയിലെ നിപ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹിന്ദി ട്രെയിനിംഗിന് കോഴ്സ്
കേരളസര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ ഹിന്ദി ബിഎ പാസായിരിക്കണം. പ്ലസ് ടൂ രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവര്‍ ഹിന്ദിപ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി 17 നും 35 നും മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. സെപ്തംബര്‍ 30 നകം അപേക്ഷിക്കണം. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ഫോണ്‍.04734296496, 8547126028.
സീറ്റൊഴിവ്
മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ എം.എ ഇംഗ്ലീഷ്, എം.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എം.കോം ഫിനാന്‍സ്, എം.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍
എസ്.സി, എസ്.ടി വിഭാഗത്തില്‍ സീറ്റൊഴിവ്. യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 20 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം.് ഫോണ്‍: 9497109689, 9495647534.
വന്യജീവി വാരാഘോഷം: വിവിധ മത്സരങ്ങള്‍ നടത്തും
ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ജില്ലയില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസം, വാട്ടര്‍ കളര്‍ പെയിന്റിംഗ്, ക്വിസ്, പ്രസംഗം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഒക്ടോബര്‍ 2,3 തീയതികളിലായി ജില്ലാതല മത്സരങ്ങളും 8 ന് സംസ്ഥാനതല മത്സരങ്ങളും നടത്തും. എല്ലാ സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങുന്ന ടീമിന് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. മറ്റു മത്സരങ്ങള്‍ക്ക് ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ മത്സരയിനത്തില്‍ 2 പേര്‍ക്ക് പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, എവറോളിംഗ് ട്രോഫിയും നല്‍കും.താല്‍പര്യമുള്ളവര്‍ മത്സരതീയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂളില്‍ രാവിലെ 8 നകം സ്‌കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ഫോണ്‍ 04936 202623.
കുടിശ്ശിക അടക്കണം
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശിക ഉള്ള അംഗങ്ങള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 11 മുതല്‍ 3 വരെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ (പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് ) നടക്കുന്ന ക്യാമ്പില്‍ കുടിശ്ശിക തുക അടക്കണം. 5 ഹെക്ടറില്‍ കുറവായ ചെറുകിട ങ്ങളിലെ തൊഴിലാളികളും അര ഹെക്ടറില്‍ കുറവായ ചെറുകിട തോട്ടം ഉടമകളും ഈ പദ്ധതിയില്‍ അംഗത്വം എടുക്കണമെന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:8547655338, 04936 204646.
ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍, പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ബാങ്ക് കുന്ന് റോഡില്‍ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവിധ മരങ്ങള്‍, ചെന്നലോട് മുണ്ടക്കുറ്റി ചേരിയംകൊല്ലി റോഡില്‍ സിഎച്ച് 5/450 ല്‍ ഇടതു ഭാഗത്തായി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന നീര്‍മരുത്, പടിഞ്ഞാറത്തറ കുപ്പാടിത്തറ റോഡില്‍ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവിധ മരങ്ങള്‍ എന്നിവ പൊതുമരാമത്ത് നിരത്ത് വിഭാഗം പടിഞ്ഞാറത്തറ കാര്യാലയത്തില്‍ സെപ്തംബര്‍ 29 ന് രാവിലെ 11 ന് ലേലം ചെയ്യും.
അധ്യാപക നിയമനം
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രത്തില്‍ എച്ച്.എസ്സ്.എസ്സ്.റ്റി ജൂനിയര്‍ താല്‍കാലിക നിയമനം നടത്തുന്നു. സെപ്തംബര്‍ 23 ന് രാവിലെ 9 ന് എസ്.കെ.എം.ജെ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 04936 206010, 9447518099.