ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(15.09.2023)

0

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

നെന്മേനി ഗ്രാമപഞ്ചായത്ത് 1 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും എന്തെങ്കിലും ആക്ഷേപമുള്ളവര്‍ സെപ്തംബര്‍ 23 നകം http://www.sec.kerala.gov.in- ല്‍ അപേക്ഷ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മരലേലം

പൊതുമരാമത്ത് വകുപ്പ് നിരത്ത് കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ കല്‍പ്പറ്റ മാനന്തവാടി സംസ്ഥാന പാതയോരത്തുളള വിവിധ മരങ്ങള്‍ സെപ്തംബര്‍ 20 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ നിരതദ്രവ്യം സഹിതം ലേലത്തിന് മുമ്പ് സമര്‍പ്പിക്കാം. ഫോണ്‍: 9447349430.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഹോമിയോപ്പതി വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. . ഒന്നര വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലുമായി കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

ടെക്‌നോളജി ക്ലിനിക്ക്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 9,10 തിയ്യതികളില്‍ കോസ്‌മെറ്റോളജി ആന്റ് ബ്യൂട്ടി ക്ലിനിക്കില്‍ 2 ദിവസത്തെ ടെക്‌നോളജി ക്ലിനിക്ക് നടത്തുന്നു. പരിശീലനത്തില്‍ ഹൈഡ്ര ഫേഷ്യല്‍, ചര്‍മ്മ സംരംക്ഷണ സെഷന്‍, വിവിധ ഫേഷ്യലുകള്‍, എച്ച് ഡി ബ്രൈഡല്‍ മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലുകള്‍, സാരി ഡ്രാപ്പിംഗ് കൂടാതെ ആയൂര്‍വേദിക്ക് കോസ്‌മെറ്റോളജി എന്നീ വിഷയങ്ങള്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. നിലവില്‍ ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ്, മുട്ടില്‍, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി എന്നീ ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍:9496440561, 9846363992, 9446544580.

ലോഗോ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ‘സമഗ്ര’ വിദ്യാഭ്യാസ പദ്ധതിയ്ക്കായി ലോഗോ ക്ഷണിച്ചു. ലോഗോ സെപ്തംബര്‍ 23 ന് വൈകിട്ട് 4കം dpwynd@gmail.com എന്ന മെയില്‍ ഐഡിയില്‍ ലഭിക്കണം. മികച്ച ലോഗോയ്ക്ക് സമ്മാനം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!