പതിവ് തെറ്റാതെ ഇത്തവണയും അശരണര്‍ക്കും കിടപ്പുരോഗികള്‍ക്കും ഓണകിറ്റുമായി കുഞ്ഞുമുഹമ്മദ് എത്തി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും, സംഘടനകളുടെ സഹായത്തോടെയാണ് സാമൂഹിക പ്രവര്‍ത്തകന്‍കൂടിയായ കുഞ്ഞുമുഹമ്മദ് കിറ്റ് എത്തിച്ചുനല്‍കുന്നത്. ഇത്തവണ 12 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റാണ് എത്തിച്ചുനല്‍കിയത്.
അരിയും, പഞ്ചസാരയും, പലവ്യഞ്ജനങ്ങള സാധനങ്ങളുമടങ്ങിയ കിറ്റുമായി കുഞ്ഞിമുഹമ്മദ് കോളനികളില്‍ കയറിഇറങ്ങി. കിടപ്പിലായവര്‍ക്കും പ്രായമായവര്‍ക്കും സ്നേഹത്തോടെ കിറ്റുകള്‍ കൈമാറി. ഇത്തവണ 12 ഇനങ്ങള്‍ അടങ്ങിയ 40 കിറ്റുകളാണ് വിതരണം ചെയ്തത്. വിവിധ മേഖലകളില്‍ ്പ്രവര്‍ത്തിക്കുന്നവരും സംഘടനകളും കൈമാറുന്ന സഹായങ്ങളാണ് എത്തിച്ചുനല്‍കുന്നത്. ഇതിനുതുടക്കം കുറി്ച്ചത് 2012-13മുതലാണ് ഇതിപ്പോഴും തുടരുകയാണ്. ഇതിനുപുറമെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ചെതലയം സ്വദേശിയായി തോട്ടക്കര കുഞ്ഞിമുഹമ്മദ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ എത്തിച്ചുനല്‍കാറുണ്ട്.