പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് മറുപടിയുമായി നഗരസഭ ഭരണ സമിതി
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് മറുപടിയുമായി മാനന്തവാടി നഗരസഭ ഭരണ സമിതി. എന്‍.എച്ച്.എം. നിയമാവലി അനുസരിച്ചാണ് ഹെല്‍ത്ത് & വെല്‍നസ് സെന്ററുകളിലേക്കുള്ള നിയമനം നടത്തിയതെന്നും പ്രതിപക്ഷത്തിന്റെ ആരോപണം ആരോഗ്യ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനെന്നും ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു
എല്‍.ഡി.എഫ് നഗരസഭ ഭരിച്ചപ്പോള്‍ കുടുംബശ്രീ ഓഫീസിലടക്കം സ്വന്തക്കാരെ തിരുകി കയറ്റിയവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. കുട്ടം ബശ്രീയില്‍ ഇപ്പോഴും പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആശ്രീതര്‍ക്ക് നിയമനങ്ങള്‍ തുടരുകയാണ്. തികച്ചും എന്‍.എച്ച് എം. നിയമമനുസരിച്ചാണ് പയ്യംമ്പള്ളിയിലും പിലിക്കാവിലും ഡോക്ടര്‍മാരെ നിയമിച്ചത്. പരാതി ഡി.എം.ഒയ്ക്കും നാഷണല്‍ ഹെല്‍ത്ത് മിഷനും നല്‍കാതെ വെറും ആരോപണം ഉന്നയിച്ചത് ഹെല്‍ത്ത് & വെല്‍നസ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണെന്നും ഭരണ സമിതി കുറ്റപെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ സ്ഥിരം സമിതി അദ്ധ്യക്ഷലേഖാരാജീവന്‍, കൗണ്‍സിലര്‍മാരായ പി.റവി ജോര്‍ജ്, ഷിബു ജോര്‍ജ്, വി.യു. ജോയി, അശോകന്‍ കൊയിലേരി, ലൈല സജി തുടങ്ങിയവര്‍ പങ്കെടുത്തു.