പുല്‍പ്പള്ളിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാത്തത് സംബന്ധിച്ച് ചില സംഘടനകള്‍ നടത്തുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യുണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുറക്കാന്‍ തയ്യാറയതെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് ഇന്നലെയും ഇന്നുമായി പുല്‍പ്പള്ളിയിലെ വ്യാപര സ്ഥാപനങ്ങള്‍ തുറക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്തത്, തുറന്ന് പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ സമരസമിതി പ്രവര്‍ത്തകര്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കടകള്‍ അടച്ചതെന്നും, പുല്‍പ്പള്ളിയിലെ വ്യാപാര സമുഹത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ നിലപാടാണുള്ളതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.