പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന്  നാഷണല്‍എന്‍ക്യുഎഎസ് ക്വാളിറ്റി അവാര്‍ഡ് 

0

പൂതാടി കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍എന്‍ക്യുഎഎസ് ക്വാളിറ്റി അവാര്‍ഡ് കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് പൂതാടി കുടുബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അവാര്‍ഡ് ലഭിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവാര്‍ഡിന് മാനദണ്ഡങ്ങളായ ഭരണ സംവിധാനം, ലാബ് പ്രവര്‍ത്തനങള്‍, ഒ.പി സര്‍വ്വീസ്, നഴ്‌സ് സേവനം, പബ്ലിക് സര്‍വ്വീസ്, തുടങ്ങി വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത് .

 

90% മാര്‍ക്കോടെ, എന്‍ ക്യൂ എ എസ് അവാര്‍ഡ് രണ്ടാം തവണയും കരസ്ഥമാക്കുന്നതിന്നേതൃത്വം നല്‍കിയ മുന്‍ മെഡിക്കല്‍ ഓഫീസര്‍
ഡോ: വി ജെ പോള്‍ , അഹോരാത്രം പ്രയത്‌നിച്ച പൂതാടി കുടുംബരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ ജീവനക്കാര്‍,ജില്ല ക്വാളിറ്റി ടീം , എച്ച് എം സി . പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും മികച്ച പ്രവര്‍ത്തന ഫലമാണ് അവാര്‍ഡ് ലഭിച്ചതിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ , വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിതാര എന്നിവര്‍ പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!