നൂല്‍പ്പുഴയിലെ ഗോത്ര കോളനികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

0

നൂല്‍പ്പുഴ മാറോട് ചവനന്‍ കോളനിയില്‍ പനി,വയറിളക്കം,ഛര്‍ദ്ദി എന്നിവയെ തുടര്‍ന്ന് നികിത എന്ന കുട്ടിമരണപ്പെട്ട സാഹചര്യത്തില്‍ പഞ്ചായത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കുടിവെള്ള സ്രോതസുകളും പരിസരങ്ങളും ക്ലോറിനേഷന്‍ ചെയ്തു.കൂടാതെ കോളനികളില്‍ ബോധവല്‍ക്കരണ പരിപാടിയും നടത്തി.പഞ്ചായത്തംഗങ്ങളുടെയും ആശാ വര്‍ക്കര്‍,ഊരു മിത്ര, പ്രമോട്ടര്‍മാര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,അംഗനവാടി ടീച്ചര്‍മാര്‍,ആര്‍ആര്‍ടി എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. മറ്റ് വാര്‍ഡുകളില്‍ ഇന്ന് മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മാറോട് ചവനന്‍ കോളനിയില്‍ ഒരു വീട്ടിലും ശൗചാലയമില്ലാത്തത് പരിഹരിക്കാന്‍ വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനോട് ആവശ്യപ്പെട്ടതായും ഇതിനുളള പ്രവര്‍ത്തനങ്ങളും നാളെമുതല്‍തന്നെ ആരംഭിക്കുമെന്നും നികിതയുെട മരണം ഷിഗല്ല ബാധിച്ചാണോ സംഭവിച്ചതെന്നതിനെ കുറിച്ച് സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നും കുട്ടിയുടെ രക്തസാമ്പിളുകളും ജലജന്യമായ രോഗമാണോ കോളനിയില്‍ ഉണ്ടായിരിക്കുന്നത് എന്നറിയാന്‍ കുടിവെള്ളമടക്കവുള്ളവ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ടെന്നും നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എ ഉസ്മാന്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!