മേപ്പാടി പോലീസിനെ പ്രശംസിച്ച്  വിനോദസഞ്ചാരികള്‍

0

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചുകളും ക്യാമറയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുപിടിച്ച് തിരികെ ഏല്‍പ്പിച്ച മേപ്പാടി പോലീസിനെ അഭിനന്ദിച്ചും നന്ദി അറിയിച്ചും വിനോദസഞ്ചാരികള്‍. വയനാട് ജില്ലാ പോലീസിന്റെ മെയില്‍ മുഖാന്തിരമാണ് ബാംഗ്ലൂര്‍ സ്വദേശികള്‍ കേരളാ പോലീസിന്റെ ആത്മാര്‍ത്ഥതയെയും പരിശ്രമത്തെയും പ്രശംസിച്ചത്.കഴിഞ്ഞ ശനിയാഴ്ച ബാംഗ്ലൂരില്‍ നിന്നെത്തിയ 11 പേരടങ്ങുന്ന സംഘം മേപ്പാടി സൂചിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമ്പോഴാണ് 2 മൊബൈല്‍ ഫോണുകളും, 2 സ്മാര്‍ട് വാച്ചും, ക്യാമറയും നഷ്ടമായത്. മറ്റു വിനോദ സഞ്ചാരികളുടെ ബാഗുകളിലൊന്നില്‍ ഇവ മാറി വെക്കുകയായിരുന്നു. നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടന്‍ ഇവര്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

 

പരാതി ലഭിച്ചയുടന്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്.ഐ സിറാജ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, കെ. റഷീദ്, സി.കെ നൗഫല്‍, പോലീസ് ഡ്രൈവര്‍ ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചുണ്ടേല്‍ ഓടത്തോടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വിനോദസഞ്ചാര സംഘത്തിലൊരാളുടെ ബാഗില്‍ നിന്നും ഇവ കണ്ടെടുക്കുകയായിരുന്നു . കണ്ടെത്തിയ സാധനങ്ങള്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ വച്ച് പരാതിക്കാരന് കൈമാറുകയും ചെയ്തു. ഏകദേശം രണ്ടു ലക്ഷം രൂപയോളം വരുന്ന മുതലുകള്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് വിനോദസഞ്ചാരികള്‍ ജില്ല വിട്ടത്

Leave A Reply

Your email address will not be published.

error: Content is protected !!