ബത്തേരി ഗവ. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, ആശുപത്രിയെ ജില്ലാആശുപത്രിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നാളെമുതല്‍ സമരപരമ്പര നടത്തുമെന്ന് ബത്തേരി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് നാളെ രാവിലെ പത്ത് മണിക്ക് ആശുപത്രിക്ക് സുരക്ഷ കവചം എന്ന രീതിയില്‍ മനുഷ്യമതില്‍ തീര്‍ക്കും. പരിപാടി നിയോജകമണ്ഡലം ലീഗ് കമ്മറ്റി പ്രസിഡണ്ട് എം എ അസൈനാര്‍ ഉദ്ഘാടനം ചെയ്യും.
ഭൗതകി സൗകര്യങ്ങള്‍ ഉണ്ടായിട്ടും ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാത്തത് ബ്ലോക്ക് ഭരണസമിതിയുടെ പരാജയമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ നടപടിയില്ലെങ്കില്‍ ബ്ലോക്ക് ഭരണസമിതിയെ വഴിയില്‍ തടയുന്ന സമരരീതികളും ആലോചിക്കുമെന്നും ഭാരാവഹികള്‍ പറഞ്ഞു.