മഴ പെയ്താല്‍ കല്‍പറ്റ പള്ളിതാഴെയില്‍ റോഡ് ഏതാണ് കുഴി ഏതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ.ഇന്നലെ പെയ്ത മഴയില്‍ റോഡിലെ കുഴികളിലാകെ വെള്ളം നിറഞ്ഞു.കൃത്യമായി റോഡ് മനസ്സിലാവാതെ ഇതിലെ എത്തിയ ഒരു വാഹനത്തിന്റെ ചക്രങ്ങള്‍ കുഴിയില്‍ കുടുങ്ങി ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വാഹനം പൊക്കി മാറ്റുകയായിരുന്നു.മഴ പെയ്ത് കുഴികള്‍ നിറഞ്ഞാല്‍ ഇതിലെ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.കല്‍പറ്റ നഗരത്തില്‍ തിരക്കായാല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന എളുപ്പ വഴി കൂടിയാണ് ഇത്. ഈ റോഡിന്റെ ശോചനീയാവസ്ഥക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.