ശ്രേയസ് മലങ്കര യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷേര്‍ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പത്രോസ് അധ്യക്ഷനായിരുന്നു.എസ്.എസ്.എല്‍.സി.,പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചവരെയും 25 വര്‍ഷമായി ശ്രേയസ് കുടുംബാംഗമായി യൂണിറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ വര്‍ക്കി,സുപ്രഭ വിജയന്‍ എന്നിവരെയും മെമെന്റോ നല്‍കി ആദരിച്ചു.
യൂണിറ്റ് ഡയറക്ടര്‍ ഫാ.ജെയിംസ് മലേപ്പറമ്പില്‍ ആമുഖ പ്രഭാഷണം നടത്തി.മേഖല ഡയറക്ടര്‍ ഫാ.ബെന്നി പനച്ചിപ്പറമ്പില്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.മേഖല പ്രോഗ്രാം ഓഫീസര്‍ പോള്‍ പി.എഫ്.ആശംസ അര്‍പ്പിച്ചു.ആശാകിരണം പദ്ധതിയുടെ ഭാഗമായി രോഗി സഹായം വിതരണം ചെയ്തു.യൂണിറ്റ് സി.ഒ.സാബു പി. വി., ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി സൗദ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിവിധ കലാപരിപാടികളും,ഗാനമേളയും അരങ്ങേറി. സ്‌നേഹവിരുന്നോടെ സമാപിച്ചു.