ബത്തേരി സത്രംകുന്നില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ്
പ്രദേശവാസിയായ രാമദാസിന്റെ വീടിന് സമീപത്ത് കടുവ എത്തിയത്.സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞയാഴ്ച ഇവിടെ കരടിയുടെ സാനിധ്യവും സ്ഥിരികരിച്ചിരുന്നു.
വനപാലകര്‍ പ്രദേശത്ത് കടുവക്കായി തിരച്ചില്‍ നടത്തി. മുമ്പും പലതവണ ഈ ഭാഗത്ത് കടുവയെ പ്രദേശവാസികള്‍ കണ്ടിരുന്നു. പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ കാടുമൂടി കിടക്കുന്ന വന്‍കിട തോട്ടങ്ങളിലാണ് കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ താവളമടിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാടുകള്‍ വെട്ടിനീക്കാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.രണ്ടാഴ്ച്ച മുമ്പ് പ്രദേശത്ത് കരടിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായി കടുവയുടെ സാനിധ്യം ഇവിടെ സ്ഥിരീകരിക്കുന്നത് പ്രദേശവാസികളെ ഭയത്തിലാക്കിയിട്ടുണ്ട്.