നവോദയ കവിതാ പുരസ്‌കാരം അശ്വനി ആര്‍ ജീവന്

0

കമ്പളക്കാട് നവോദയ ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ നവോദയ കവിതാ പുരസ്‌കാരം അശ്വനി ആര്‍ ജീവന്റെ ‘അ അതിര് അധിനിവേശം ‘ എന്ന കവിതയ്ക്ക് ലഭിച്ചു. ഹൈദരാബാദ് ജി നാരായണമ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിലെ ഇംഗ്ലീഷ് അധ്യാപികയും ബത്തേരി കുപ്പാടി വാഴവിള വീട്ടില്‍ രാജീവന്റെയും വിലാസിനിയുടെയും മകളുമാണ് കുമാരി അശ്വനി ആര്‍ ജീവന്‍. പുരസ്‌കാര സമര്‍പ്പണം മെയ് 28ന്
വൈകുന്നേരം 3 മണിക്ക് അന്‍സാരിയ പബ്ലിക് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിക്കും.ഡോ. പ്രീജാ വിനോദിന്റെ ‘ നദികളെല്ലാം തിരക്കിലാണ്,എ.ആര്‍ ശങ്കരന്റെ ‘വിട’ എന്നീ കവിതകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

 

Leave A Reply

Your email address will not be published.

error: Content is protected !!