മാസങ്ങളായി പെന്‍ഷനില്ല :തെരുവിലിറങ്ങി തയ്യല്‍ തൊഴിലാളികള്‍ .  

0

തയ്യല്‍ തൊഴിലാളികള്‍ക്കും പെന്‍ഷനില്ലാതായതോടെയാണ് കെ.എസ്.ടി.എ.എന്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് കലക്ട്രേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത 2500 രൂപ പെന്‍ഷന്‍ നടപടി ക്രമങ്ങള്‍ പാലിച്ച് നടപ്പാക്കുക, 2021 ല്‍ പാസ്സാക്കിയ സീനിയോറിറ്റി പെന്‍ഷന്‍ കുടിശ്ശിഖ ഇന്‍സെന്റീവായി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ.എന്‍. ജില്ലാ പ്രസിഡണ്ട് കെ.ആര്‍.സുരേന്ദ്രന്‍ ,വൈസ് പ്രസിഡണ്ട് സി.എ. ഔസേഫ് എന്നിവര്‍ സംസാരിച്ചു..

 

Leave A Reply

Your email address will not be published.

error: Content is protected !!