അലര്‍ട്ട് പോര്‍ട്ടല്‍ നിലവില്‍ വന്നു

0

റവന്യൂ വകുപ്പ് തയാറാക്കിയ അലര്‍ട്ട് പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണല്‍ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണല്‍ ഖനനം, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങള്‍ക്ക് അലര്‍ട്ട് പോര്‍ട്ടലില്‍ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും.

പോര്‍ട്ടലില്‍ ലഭിക്കുന്ന ഇത്തരം പരാതികള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതര്‍ പരാതിക്കാര്‍ക്ക് മറുപടി ലഭ്യമാക്കും.പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍, റെലിസ് പോര്‍ട്ടല്‍ വഴി അടിസ്ഥാന നികുതി (ബിടിആര്‍) പകര്‍പ്പ് ഓണ്‍ലൈനായി ലഭിക്കുന്ന ഇ ബിടിആര്‍(eBTR) സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസില്‍ പോകാതെ ഓണ്‍ലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസര്‍ അംഗീകരിക്കുന്ന മുറയ്ക്കു രേഖകള്‍ അപേക്ഷന് ഓണ്‍ലൈനായി ലഭിക്കും.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!