മാപ്പ്… മാപ്പപേക്ഷ… മാപ്പാക്കണം; ‌സർക്കാർ അപേക്ഷകളിൽ ഇനി ഇതൊന്നും വേണ്ട, ഉത്തരവ്

0

സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകള്‍ ഇനി വേണ്ടെന്ന് ഉത്തരവ്. സര്‍ക്കാര്‍ ഓഫീസുകളിലെ അപേക്ഷാ ഫോമുകളില്‍ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.മാപ്പപേക്ഷയിലൂടെ, അപേക്ഷ സമര്‍പ്പിക്കാനുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തില്‍ അര്‍ഥമാക്കുന്നത്. അതുകൊണ്ട്, ‘കാലതാമസം മാപ്പാക്കുന്നതിനു പകരം’ ‘കാലതാമസം പരി?ഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!