മീനങ്ങാടിയിലെ വിദ്യാലയങ്ങളില്‍ ഇനി ലഹരിക്കെതിരെയുള്ള പോരാട്ടം.

0

മീനങ്ങാടി ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ എന്‍.എസ്.എസ് ടീമംഗങ്ങളുടെ സഹകരണത്തോടെയാണ് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുകയില നിരോധിത മേഖല മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.ഗ്രാമ പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകളിലും 2 കോളേജുകളിലും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിന് മുന്നോടിയായി പുകയിലയില്‍ പുകയരുത് എന്ന പ്രമേയവുമായി’പുക ഇല്ല; പുകയിലരഹിത വിദ്യാലയം ക്യാമ്പയിനും സംഘടിപ്പിച്ചു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.

 

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണത്തിന് എന്‍.എസ് എസ് അംഗങ്ങള്‍ ക്യാമ്പയിനിന്റെ ഭാഗമാവുന്നത്. ശരീരവും ജീവിതവും നശിപ്പിക്കുന്ന ലഹരിയില്‍ നിന്നും തങ്ങളുടെ സുഹൃത്തുക്കളെ രക്ഷിക്കുന്നതോടൊപ്പം ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒരു ടീമായി മാറുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ഇവര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!