- Advertisement -

- Advertisement -

സ്വന്തം പേരില്‍ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തോ? കണ്ടുപിടിക്കാം, റദ്ദാക്കാം

0

സ്വന്തംപേരില്‍ മറ്റാരെങ്കിലും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോയെന്നറിയാന്‍ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാര്‍ സാഥി’ എന്ന പുതിയ പോര്‍ട്ടല്‍ സഹായിക്കും. ഇത്തരം കണക്ഷന്‍ നീക്കം ചെയ്യാനും കഴിയും. sancharsaathi.gov.in എന്ന വെബ്‌സൈറ്റില്‍ ‘നോ യുവര്‍ മൊബൈല്‍ കണക്ഷന്‍സ്’ ക്ലിക് ചെയ്യുക. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കുന്നതോടെ അതേ കെവൈസി രേഖകള്‍ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കില്‍ അവ കാണിക്കും. നമ്മള്‍ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കില്‍ ‘നോട്ട് മൈ നമ്പര്‍’ എന്നു കൊടുത്താലുടന്‍ ടെലികോം കമ്പനികള്‍ ആ സിം കാര്‍ഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും.
സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുമ്പോള്‍
സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നു ഫോണ്‍ വാങ്ങുമ്പോള്‍ അവ കരിമ്പട്ടികയില്‍പെട്ടതല്ലെന്ന് ഉറപ്പാക്കാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. ഫോണിന്റെ ഐഎംഇഐ (ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി) നമ്പറും മൊബൈല്‍ നമ്പറുw bit.ly/imeiveri എന്ന ലിങ്കില്‍ നല്‍കിയാല്‍ അതിന്റെ തല്‍സ്ഥിതി അറിയാം.
ഐഎംഇഐ നമ്പര്‍ അറിയാന്‍ *#06# ഡയല്‍ ചെയ്യണം. ഐഎംഇഐ ഡ്യൂപ്ലിക്കേറ്റ്, ബ്ലാക് ലിസ്റ്റഡ്, ഓള്‍റെഡി ഇന്‍ യൂസ് എന്നിങ്ങനെ കാണിച്ചാല്‍ വാങ്ങരുത്.

നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍

നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ www.sancharsaathi.gov.in എന്ന സൈറ്റില്‍ ‘ബ്ലോക് യുവര്‍ ലോസ്റ്റ്/സ്റ്റോളന്‍ മൊബൈല്‍’ എന്ന ടാബ് ഉപയോഗിക്കുക. പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പും അപ്‌ലോഡ് ചെയ്യണം. ബ്ലോക്ക് ചെയ്താല്‍ പുതിയ സിം ഇട്ടാലും പ്രവര്‍ത്തിക്കില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page