ഇന്ന് ലോക നേഴ്സസ് ഡേ

0

 

ഇന്ന് ലോക നേഴ്സസ് ഡേ our nurses our future (നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി) എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ദിന സന്ദേശം.
ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇന്ന്.1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. സുരക്ഷിതമായ സാഹചര്യമില്ലാത്തതും, തുച്ചമായ വേതനവും നേഴ്‌സിംഗ് മേഖലയില്‍ യുറോപ്പിലേക്കുളള കുടിയേറ്റം വ്യാപകം കേരളത്തില്‍ ഈ മേഖലയോടുളള സമീപനത്തിന് മാറ്റം വരണമെന്ന ആവശ്യം ശക്തം

 

 

നേഴ്സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയ സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്. മഹാമാരികള്‍ വ്യത്യസ്ഥ മുഖങ്ങളില്‍ ലോകത്തെത്തുമ്പോള്‍ നഴ്‌സസ് ദിനത്തില്‍ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം.
ലോകമെങ്ങും നേഴ്സിങ് സേവനത്തിന്റെ പര്യായമായി മലയാളി വനിതകള്‍ മാറുമ്പോഴും കേരളത്തിലും ഇന്ത്യയിലും ഈ വിഭാഗത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിയുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍നിന്നും മേലധികാരികളില്‍ നിന്നുമുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യപ്രശ്നങ്ങളാണ്. മിനിമം വേതനത്തിന് ഇന്നും ഇവര്‍ സമര മുഖത്താണ്. പ്രഖ്യാപിക്കുന്ന മിനിമം വേതനം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും തയ്യാറല്ല എന്നതാണ് സത്യം. രോഗി- നേഴ്‌സിംഗ് അനുപാതം പാലിക്കാതെ തോഴിലിടങ്ങളില്‍ വരുന്ന ജോലി ഭാരവും , വീട്ടുജോലിയും ഭൂരിഭാഗം നേഴ്‌സിംഗ് ജീവനക്കാരിലും മാനസീകപിരിമുറുക്കമുണ്ടാക്കുന്നുഎങ്കിലുംപരിഭവങ്ങളില്ലാതെ എല്ലാം സഹിച്ച് മരുന്നുമായ് കഴിയുന്ന നേഴ്‌സുമാരുടെ പ്രവര്‍ത്തനംആതുരസേവന രംഗത്ത് കേരളം ലോകത്ത് മാതൃകയാവുകയാണ്.
ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. ആഗോളതലത്തില്‍ നഴ്സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്. എന്നാല്‍ പുതു തലമുറയിലെനേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സ്വദേശത്ത് ജോലി ചെയ്യാന്‍ തയ്യാറാവുന്നില്ലേന്നത് ഈ ദിനത്തില്‍ നമ്മള്‍ വിലയിരുത്തണം(യ്യലേ)

 

ഒരു കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്‌സുമാരുടെ കുടിയേറ്റം ഇന്ന് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. തോഴിലുറപ്പ് തോഴിലാളിയുടെ വേ വേതനം പോലും ലഭിക്കാത്ത സുരക്ഷിതമല്ലാത്ത തോഴിലിടം കേരളത്തില്‍ വലിയ പ്രതിസന്ധി വരുത്തും അതിന് മുമ്പ് മാന്യമായ വേതനവും സുരക്ഷിതമായ സാഹചര്യവും നല്‍കി ഈ മേഖലയെ സംരക്ഷിച്ചില്ലേങ്കില്‍ നേഴ്‌സുമാരുടെ പറുദീസയില്‍ അന്യ സംസ്ഥാന തോഴിലാളികള്‍ മാലാഖമാരാവും

 

Leave A Reply

Your email address will not be published.

error: Content is protected !!