യുവാ കര്‍ഷകസംഗമം സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ട്രോണുകളുടെയും കാര്‍ഷിക യന്ത്രങ്ങളുടെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ യുവാ കര്‍ഷകസംഗമവുംസെമിനാറും സംഘടിപ്പിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ കെ എസ് അഞ്ജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു .ആത്മാവായനാട് പ്രോജക്ട് ഡയറക്ടര്‍ ലിസി ആന്റിണി അധ്യക്ഷയായിരുന്നു. നൂതന കാര്‍ഷിക കേന്ദ്രങ്ങള്‍ എന്ന വിഷയത്തില്‍ . ഡോ: ധലിന്‍ ഡിയും നൂതന ജലസേചന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ഡോ: അബ്ദുല്‍ ഹക്കീം പി എം ക്ലാസുകള്‍ എടുത്തു.