കൊവിഡിന്റെ തീവ്രത കുറഞ്ഞു:ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

0

നാല് വര്‍ഷത്തോളമായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയില്‍ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. അടിയന്തര സമിതിയുടെ 15-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2021 ജനുവരിയില്‍ 100,000-ത്തിലധികമായിരുന്നു മരണനിരക്ക്. ഏപ്രില്‍ 24 എത്തിയപ്പോഴേക്കും ഇത് 3,500 ആയി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. മഹാമാരിയില്‍ കുറഞ്ഞത് ഏഴ് ദശലക്ഷം ആളുകള്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ കൂട്ടിച്ചേര്‍ത്തു.
വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യയിലും മധ്യപൂര്‍വദേശത്തും ഉടലെടുക്കുന്ന പുതിയ ബാധകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ജനുവരി 30നാണ് കൊവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!