കാടക്കുളം,കേളമംഗലം,ഒരുമിടാവ്, പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാന കൂട്ടം കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കാടക്കുളം നരിക്കുഴി രാജേഷിന്റെ കുലച്ച 150ഓളം വാഴകളാണ് നശിപ്പിച്ചത്.വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്ന് കിടക്കുന്നതാണ് ആനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാന്‍ കാരണം.നട്ടുനനച്ചു വളര്‍ത്തുന്ന കാര്‍ഷിക വിളകള്‍ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കുന്നത് നോക്കി നില്‍ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളു. അടിയന്തിരമായി വനാതിര്‍ത്തിയില്‍വൈദ്യുതി വേലി അറ്റകുറ്റപണികള്‍ നടത്തുകയും . കൃഷി നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ട പരിഹാരം നല്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.