അപകടം നിറഞ്ഞ് അമ്പലവയലിലേക്കുളള പ്രധാനപാത

0

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അമ്പലവയലിലേക്കുളള പ്രധാനപാതയില്‍ അപകടം പതിയിരിക്കുന്നു. മീനങ്ങാടി പാതയില്‍ ഫാന്റം റോക്കിന് സമീപം അരികിടിഞ്ഞ് ഗര്‍ത്തമായ ഭാഗത്താണ് അപകടക്കെണി. കുത്തനെ ഇറക്കവും വളവുമുളള ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്.കഴിഞ്ഞ മഴക്കാലത്താണ് റോഡിന്റെ ഒരുവശം ഇടിഞ്ഞത്.മഴക്കാലം വരാനിരിക്കെ മണ്ണിടിഞ്ഞ ഭാഗത്ത് സുരക്ഷാഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ ഇതുവഴിയുളള യാത്ര കൂടുതല്‍ ദുഷ്‌ക്കരമാകും.വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ഇതുവഴി കടന്നുപോകുന്നത്. ടിപ്പറും കെ.എസ്.ആര്‍.ടി.സി. ബസുമുള്‍പ്പടെ വലിയ വാഹനങ്ങള്‍ നിരന്തരം ഓടുന്ന വഴി. കുത്തനെ ഇറക്കവും വളവുമുളള ഭാഗത്ത് മണ്ണിടിഞ്ഞ് അപകടക്കെണിയായി മാറിയത് തൊട്ടടുത്തെത്തിയാലേ മനസ്സിലാകൂ. രണ്ടുവാഹനങ്ങള്‍ക്ക് ഒരുമിച്ച് കടന്നുപോകാന്‍ ഇടമില്ലാത്ത വഴിയില്‍ അപകടം തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞദിവസം കയറ്റം കയറിവന്ന കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും മുന്നറിയിപ്പ് ബോര്‍ഡില്‍തട്ടി നിന്നതിനാല്‍ താഴ്ചയിലേക്ക് പതിക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!