മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി
ബാവലി എക്സൈസ് ഇന്‍സ്‌പെക്ടര്‍ എ.മുരുകദാസും സംഘവും ബാവലി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്ക് യാത്രികനായ യുവാവില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മാനന്തവാടി കണിയാരം പൊട്ടുകുളത്ത് വീട്ടില്‍ പി.അനുരാഗ് ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എക്സൈസ് ഇന്റലിജന്‍സ്പ്രിവന്റീവ് ഓഫീസര്‍ വി.രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.കെ വൈശാഖ്, എം.അര്‍ജുന്‍, നിക്കോളാസ് ജോസ് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.