വയനാട് ജില്ല നേരിടുന്ന അതിരൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് രൂപരേഖ തയ്യാറാക്കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍. പദ്ധതിയുടെ രൂപരേഖ ജില്ലയിലെ എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിനുശേഷമായിരിക്കും നടപ്പിലാക്കുകയെന്നും ഇതിനായി വനംവകുപ്പ് 4കോടിയും കിഫ്ബിയില്‍നിന്ന് 16 കോടി രൂപയുമാണ് അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ രണ്ട് ദിവസത്തെ വനസൗഹൃദ സദസിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
രണ്ട് ദിവസങ്ങളിലായി 66 പരാതികള്‍ ലഭിച്ചുവെന്നും ഇതില്‍ 14 എണ്ണത്തിന് പരിഹാരം കണ്ടതായും ബാക്കിയുള്ളവയ്ക്ക് ഉടനടി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വനംവുകപ്പിന് ലഭിച്ച അപേക്ഷകളില്‍ 2016 മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള നഷ്ടപരിഹാരം നല്‍കി. മൂന്ന് കോടി പതിനാറ് ലക്ഷം രൂപയാണ് നല്‍കിയത്. വാച്ചര്‍മാരുടെ ഫെബ്രുവരി വരെയുള്ള ശമ്പള കുടിശ്ശികയും കൊടുത്തു തീര്‍ത്തതായും മന്ത്രിപറഞ്ഞു.