രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനവും ധര്‍ണയും.ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് എം.എല്‍.എ, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.കെ. അബ്രാഹം ,എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ധര്‍ണ. കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പുതിയബസ്റ്റാന്റ് ചുറ്റി ടെലഫോണ്‍ എക്സിചേഞ്ചിന് മുമ്പില്‍ സമാപിക്കും.തുടര്‍ന്ന് ടെലഫോണ്‍ എക്സിചേഞ്ചിന് മുമ്പില്‍ നടക്കുന്ന ധര്‍ണയില്‍ സംസ്ഥാന, ജില്ലാനേതാക്കള്‍ പങ്കെടുക്കും.ജില്ലയില്‍ കരിദിനം ആചരിക്കാന്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആഹ്വാനം ചെയ്തിരുന്നു..