ഓരോ തുള്ളി വെള്ളവും അമൂല്യം; ഇന്ന് ലോക ജലദിനം

0

ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതില്‍ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.ആഗോള തലത്തില്‍ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ വേണമെന്നതാണ് ഈ വര്‍ഷത്തെ ജലദിന പ്രമേയം ഓര്‍മിപ്പിക്കുന്നത്.

 

ഭൂമിയില്‍ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് നിലനില്‍പ് സാധ്യമല്ല. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകള്‍ ദിനംപ്രതി മലിനമാകുന്ന സാഹചര്യവും നിലവിലുണ്ട്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂന്പാരമാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും മലിനമാക്കപ്പെടുന്നു. കുടിവെള്ളം അമൂല്യമാണെന്നത് നാം മറക്കരുത്.

കടുത്ത വേനലില്‍ നദികള്‍ വറ്റിവരളുമ്പോള്‍ മഞ്ഞുമലകള്‍ ഒഴുകിയെന്നാനില്ല. നമുക്ക് ആശ്രയിക്കാനുള്ളത് മഴയെ മാത്രമാണ്. എന്നാല്‍ നാട് വരള്‍ച്ചയുടെ പിടിയില്‍ അമരുമ്പോള്‍ അതിനെ നേരിടാന്‍ നമുക്ക് മാര്‍ഗമില്ല. ലഭ്യമായ ജലസ്രോതസ്സുകളെ കരുതലോടെ നമുക്ക് സംരക്ഷിക്കാം, സംഭരിക്കാം… മഴവെള്ളം ഒരുതുള്ളി പോലും കളയരുതെന്ന നിഷ്‌കര്‍ഷ നാം പുലര്‍ത്തണം. നമ്മുടെ ജീവനായും ഭാവി തലമുറയ്ക്കായും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കായും അമൂല്യമായ കുടിവെള്ളത്തെ നമുക്ക് പാഴാക്കാതിരിക്കാം..ജലം ജീവനാണ്..

 

 

Leave A Reply

Your email address will not be published.

error: Content is protected !!