ജില്ലയിലെ സാഹസീക വിനോദസഞ്ചാരമേഖലയിലെ സംരഭകര്‍ക്കും ജീവനക്കാര്‍ക്കുമായി അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്റെ അംഗീകാരമുള്ള ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം സംഘടിപ്പിച്ചു. വിനോദ സഞ്ചാര വകുപ്പ്, ഡിടിപിസി,ഉത്തരവാദിത്വ ടൂറിസം മിഷന്‍ എന്നിവര്‍ വിവിധ ടൂറിസം സംഘടനകളുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയുടെ ഉദ്ഘാടനം എഡിഎം. ഷാജു എന്‍.ഐ നിര്‍വഹിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത് ഡി വി അധ്യക്ഷനായിരുന്നു.മെഡിക്കല്‍ കോളേജ് ഡി ജി എം സൂപ്പി കല്ലങ്കോടന്‍, എ ജി എം ഡോ. ഷാനവാസ് പള്ളിയാല്‍, ഡി ടി പി സി സെക്രട്ടറി അജേഷ് കെ ജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം സ്വാഗതവും ഉത്തരവാദിത്വ ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ മാനുവല്‍ നന്ദിയും പ്രകാശിപ്പിച്ചു.